നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസി പണം നൽകില്ല എന്ന നിലപാട് ഞെട്ടിക്കുന്നതാണ്. ഇത്തരമൊരു നിലപാട് ശരിയല്ല. മനുഷ്യത്വപരമായ സമീപനമാണ് ഉണ്ടാവേണ്ടതാണ്. നടുക്കുന്ന ദുരന്തത്തിന്റെ വിഷമത്തിൽ നിൽക്കുന്ന കുടുംബത്തെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടി മനസാക്ഷിക്ക് നിരക്കുന്നതല്ല. കീഴ്വഴക്കങ്ങളല്ല, മാനുഷികതയാണ് പ്രധാനം. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സർക്കാർ വഹിക്കുന്നില്ല എങ്കിൽ സംസ്ഥാന സർക്കാർ ചെലവ് വഹിക്കുന്നതാണ്. ഇതിന് വേണ്ട നിർദ്ദേശങ്ങൾ ബഹു: കേരള മുഖ്യമന്ത്രി നോർക്കക്ക് നൽകിയിട്ടുണ്ട്. ദുരന്തത്തിൽപെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായം ഉൾപ്പെടെ എന്തൊക്കെ നടപടികൾ സ്വീകരിക്കുവാൻ കഴിയുമോ അതെല്ലാം തന്നെ സംസ്ഥാന സർക്കാർ ചെയ്യുന്നതാണ്. ദുരന്തത്തിൽപെട്ടവരുടെ കുടുംബങ്ങളോട് കരുണ കാട്ടുന്നതിന് സാങ്കേതിക പ്രശ്ങ്ങൾ ഒരിക്കലും തടസമാകരുത്.