ഗതാഗത നിയന്ത്രണം..

0
129

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കു വരുന്ന വാഹനങ്ങള്‍ക്കും തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്കു പോകുന്ന വാഹനങ്ങള്‍ക്കും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ ഏപ്രില്‍ 30 വരെയാണ് നിയന്ത്രണം. തിരുവനന്തപുരത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എ.ജെ ആശുപത്രി ജംഗ്ഷനില്‍ നിന്നും മാര്‍ക്കറ്റ് റോഡുവഴി കഴക്കുട്ടം ജംഗ്ഷനില്‍ പ്രവേശിച്ച് അവിടെനിന്നും സര്‍വീസ് റോഡുവഴി പോകണം. ടെക്‌നോപാര്‍ക്ക് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ഈ ഭാഗത്തുള്ള സര്‍വീസ് റോഡും മറ്റ് സമാന്തര പാതകളും ഉപയോഗിക്കണം. ശ്രീകാര്യത്തു നിന്നും കൊല്ലത്തേക്കു പോകേണ്ട വാഹനങ്ങള്‍ കഴക്കൂട്ടം ജംഗ്ഷനില്‍ നിന്നും മാര്‍ക്കറ്റ് റോഡുവഴി തിരിഞ്ഞ് എ.ജെ ആശുപത്രി ജംഗ്ഷനിലൂടെയും ചാക്ക ജംഗ്ഷനില്‍ നിന്നും വരുന്ന വാഹനങ്ങള്‍ സര്‍വ്വീസ് റോഡിലൂടെ എ.ജെ ആശുപത്രി വഴിയും പോകണമെന്ന് അറിയിപ്പില്‍ പറയുന്നു.