സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ബാങ്കിങ്, നോൺ-ബാങ്കിങ്, പണയം, ഇൻഷ്വറൻസ്, മൈക്രോ ഫിനാൻസ്, വിദേശനാണ്യ വിനിമയ ഹയർ പർച്ചേസ്, ചിട്ടി, കുറി തുടങ്ങി പണമിടപാടു നടത്തുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കു ബാധകമാകത്തക്ക വിധമാണ് മിനിമം വേതനം പ്രഖ്യാപിച്ചത്.

ക്ലീനർ, സ്വീപ്പർ, ഹൗസ്‌കീപ്പിങ് അസിസ്റ്റന്റ്, അറ്റൻഡർ, ഓഫിസ് അറ്റൻഡന്റ്, മെസഞ്ചർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഇനി 10150-400-12150-500-14650 രൂപ എന്ന സ്‌കെയിലിൽ കുറയാതെ മാസ വേതനം ലഭിക്കും. ഗാർഡനർ, സായുധരല്ലാത്ത വാച്ച്മാൻ/സെക്യൂരിറ്റി ഗാർഡ് എന്നിവർക്ക് 10750-400-12750-500-15250 എന്ന സ്‌കെയിലിലും ഡ്രൈവർമാർക്ക് 11500-400-13500-500-16000 എന്ന സ്‌കെയിലിലും അടിസ്ഥാന വേതനം ലഭിക്കും.

കളക്ഷൻ എക്‌സിക്യൂട്ടിവ്, എടിഎം ക്യാഷ് ലോഡിങ് എക്‌സിക്യൂട്ടിവ്, കളക്ഷൻ ഏജന്റ്, റിക്കവറി അസിസ്റ്റന്റ്, ബിൽ കളക്ടർ, അപ്രൈസർ, സായുധരായ സെക്യൂരിറ്റി ഗാർഡ് എന്നിവരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന വേതനം 13250-700-16750-800-20750 രൂപയായിരിക്കും. ക്ലാർക്ക്, ജൂനിയർ ഓഫിസർ, ജൂനിയർ അസിസ്റ്റന്റ്, സെയിൽസ് ഓഫിസർ, ബിസിനസ് ഡെവലപ്‌മെന്റ് ഓഫിസർ, ഇൻഷ്വറൻസ് പ്രൊമോട്ടർ, ഇൻഷ്വറൻസ് ഏജന്റ്, ഇൻഷ്വറൻസ് അഡൈ്വസർ, ജൂനിയർ റിക്കവറി ഓഫിസർ, ജൂനിയർ എക്‌സിക്യൂട്ടിവ്, കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടിവ്, ബിസിനസ് അസോസിയേറ്റ്, ജൂനിയർ ക്രെഡിറ്റ് ഓഫിസർ എന്നീ തസ്തികകളിലുള്ളവർക്ക് 14750-750-18500-850-22750 എന്ന സ്‌കെയിലിലും കാഷ്യർ, അക്കൗണ്ടന്റ്, സീനിയർ എക്‌സിക്യൂട്ടിവ്, കസ്റ്റമർ റിലേഷൻസ് എക്‌സിക്യൂട്ടിവ് / കസ്റ്റമർ റിലേഷൻ ഓഫിസർ, സീനിയർ റിക്കവറി ഓഫിസർ, സീനിയർ ബിസിനസ് അസോസിയേറ്റ്, ജൂനിയർ ഇൻഷ്വറൻസ് ഓഫിസർ, അസിസ്റ്റന്റ് ക്രെഡിറ്റ് ഓഫിസർ എന്നിവർക്ക് 16250-850-20500-950-25250 എന്ന അടിസ്ഥാന സ്‌കെയിലിലും വേതനം ലഭിക്കും.

അസിസ്റ്റന്റ് മാനേജർ, ബിസിനസ് മാനേജർ, സെയിൽസ് ഡെവലപ്‌മെന്റ് മാനേജർ, സെയിൽസ് മാനേജർ, ബിസിനസ് ഡെവലപ്‌മെന്റ് ഓഫിസർ, കാഷ്യർ-കം-അക്കൗണ്ടന്റ്, സീനിയർ ഇൻഷ്വറൻസ് ഓഫിസർ, ക്രെഡിറ്റ് ഓഫിസർ തസ്തികകളിൽ 18500-1150-24300-1250-30550 എന്നതായിരിക്കും അടിസ്ഥാന ശമ്പള സ്‌കെയിൽ. ബ്രാഞ്ച് മാനേജർ, മാനേജർ(എച്ച്.ആർ), ഓപ്പറേഷൻസ് ഹെഡ്, ബ്രാഞ്ച് ഹെഡ്, ലീഗൽ അസിസ്റ്റന്റ് എന്നിവർക്ക് 20500-1250-25750-1400-33750 സ്‌കെയിലിലും അടിസ്ഥാന വേതനം നൽകണം.

അടിസ്ഥാന വേതനത്തിനു പുറമേ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ജില്ലാ ആസ്ഥാനങ്ങൾക്കായി ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയിലെ 250 പോയിന്റിനു മേൽ വർധിക്കുന്ന ഓരോ പോയിന്റിനും 32 രൂപ 50 പൈസ നിരക്കിൽ ക്ഷാമബത്തയും നൽകണം. ക്ലീനർ, സ്വീപ്പർ, ഹൗസ്‌കീപ്പിങ് അസിസ്റ്റന്റ്, അറ്റൻഡർ, ഓഫിസ് അറ്റൻഡന്റ്, മെസഞ്ചർ, ഗാർഡനർ, സായുധരല്ലാത്ത വാച്ച്മാൻ/സെക്യൂരിറ്റി ഗാർഡ്, ഡ്രൈവർ, കളക്ഷൻ എക്‌സിക്യൂട്ടിവ്, എടിഎം ക്യാഷ് ലോഡിങ് എക്‌സിക്യൂട്ടിവ്, കളക്ഷൻ ഏജന്റ്, റിക്കവറി അസിസ്റ്റന്റ്, ബിൽ കളക്ടർ, അപ്രൈസർ, സായുധരായ സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിലുള്ളവർക്ക് സർവീസ് വെയിറ്റേജ്, അധിക ജോലിക്കുള്ള പ്രത്യേക വേതനം, റിസ്‌ക് അലവൻസ് എന്നിവ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള കേസിലെ അന്തിമ തീർപ്പിന് വിധേയമായി നൽകണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

മിനിമം വേതനം പ്രഖ്യാപിച്ച് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത തസ്തികകളിൽ ഈ മേഖലയിലെ സമാന ജീവനക്കാരുടെ വേതനത്തിന്റെയും ക്ഷാമബത്തയുടേയും ഇൻക്രിമെന്റിന്റെയും നിരക്കിൽ വേതനം നൽകണം. മാസ വേതനത്തെ 26 കൊണ്ട് ഭാഗിച്ചാകണം ദിവസവേതനം നിശ്ചയിക്കേണ്ടത്. ഏതെങ്കിലും സ്ഥാപനത്തിലോ തൊഴിലുടമയ്ക്കു കീഴിലോ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉത്തരവിൽ പറയുന്നതിനേക്കാൾ ഉയർന്ന വേതനം ലഭിക്കുന്നുണ്ടെങ്കിൽ അവർക്ക് തുടർന്നും അതേ നിരക്കിൽ വേനം നൽകണമെന്നും വിജ്ഞാപനലുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള മിനിമം വേതനം സംബന്ധിച്ച് 2016 ജൂലൈയിൽ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പ്രാഥമിക വിജ്ഞാപനത്തിലെ കരട് നിർദേശങ്ങളിലുള്ള ആക്ഷേപങ്ങളും നിർദേശങ്ങളും പരിഗണിച്ചും ഈ ആവശ്യത്തിനായി രൂപീകരിച്ച മിനിമം വേതന ഉപദേശ ബോർഡിന്റെ ശുപാർശകളും പരിഗണിച്ചാണ് മിനിമം വേതന നിരക്കുകൾ പ്രഖ്യാപിച്ചത്.

Latest

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി കാലിൽ കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന്...

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ തമ്പി അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി...

അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു

വർക്കല:അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു.കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്...

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.*

തിരുവനന്തപുരം: എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി...

B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു.

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനവും 3 വർഷത്തെ ജനറൽ നഴ്സിംഗ് പഠനവും ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ലഭിക്കും....

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. ചെറ്റച്ചലിലെ ഭവനരഹിതരായ കുടുംബങ്ങൾക്ക് നിർമ്മിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ ജൂണ്‍ 19ന് വൈകീട്ട് 4ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ...

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള ടി.സി 20/1724 കേശവഭവനില്‍ സർക്കാർ കോണ്‍ട്രാക്ടർ കെ.സതീശൻ (57) ഭാര്യ വി. ബിന്ദു (49) എന്നിവരാണ് മരിച്ചത്. സാമ്ബത്തിക ബാദ്ധ്യതയാണ്...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!