ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍സ് സ്മാര്‍ട്ടാകുന്നു: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍സിന്റെ സേവനങ്ങള്‍ ഓണ്‍ലൈന്‍ മുഖേനയാകുകയാണ്. ഓണ്‍ലൈന്‍ മുഖേനയുളള അപേക്ഷകള്‍ സ്വീകരിക്കുന്നതും സേവനം നല്‍കുന്നതും ഓഫീസിലെ സ്റ്റാറ്റിയുട്ടറി രജിസ്റ്ററുകളും അപേക്ഷകളും ഡിജിറ്റല്‍ രൂപത്തിലാക്കി ഓഫിസ് ഉപയോഗത്തിന് ഉതകുംവിധം സൂക്ഷിക്കുന്നത് ഉള്‍പ്പെടുന്ന പ്രോജക്ടിന്റെ ഒന്നാംഘട്ട ഉദ്ഘാടനവും ഈ കൗണ്‍സിലില്‍ നിന്നും രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും സ്മാര്‍ട്ട് ഐ.ഡി. കാര്‍ഡ് നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡിന്റെ വിതണത്തിന്റേയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

ആഫീസ് ഓട്ടോമേഷന്‍ ഒന്നാംഘട്ടം പൂര്‍ത്തികരിക്കുമ്പോള്‍ വിദേശ മെഡിക്കല്‍ ഗ്രാജുവേറ്റ് ഒഴികെയുള്ള ഗുഡ് സ്റ്റാന്റിംഗ്, എന്‍.ഒ.സി., പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ കൗണ്‍സിലില്‍ നേരിട്ട് ഹാജരാകാതെ തന്നെ ഓണ്‍ലൈന്‍ മുഖേന അപേക്ഷിച്ച് പ്രിന്റ് എടുക്കാവുന്നതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പ്രൊവിഷണല്‍, ഗുഡ് സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റകള്‍, എന്‍.ഒ.സി. എന്നിവ പരീക്ഷണാടിസ്ഥാനത്തില്‍ 2019 ഓക്‌ടോബര്‍ മാസം മുതല്‍ ഓണ്‍ലൈന്‍ ആയി നല്‍കി വരുന്നത് വിജയകരമായതിനാലും അത് ഡോക്ടര്‍മാര്‍ക്ക് വളരെ ആശ്വാസമാണെന്നും കണ്ടതിന്റെ അടിസ്ഥാനത്തില്‍ വിദേശ യോഗ്യത ഉള്‍പ്പെടെയുള്ള മെഡിക്കല്‍ യോഗ്യതകള്‍ക്ക് സ്ഥിരം രജിസ്‌ട്രേഷനുകള്‍ ഓണ്‍ലൈന്‍ ആയി നല്‍കുന്ന നടപടിയ്ക്ക് തുടക്കം കുറിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിലുളള ഡോക്ടര്‍മാര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതും അതു വഴി ധനനഷ്ടവും സമയനഷ്ടവും ഒഴിവാക്കാവുന്നതുമാണ്. സ്ഥിരം രജിസ്‌ട്രേഷന് അപേക്ഷയും ഫീസും ഓണ്‍ലൈന്‍ ആയി തന്നെ സ്വീകരിക്കുന്നതാണ്. അതിന്റെ പ്രിന്റുകള്‍ ആഫീസില്‍ സ്വീകരിച്ച് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകാര്യമായ അപേക്ഷകളില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആഫീസില്‍ തന്നെ പ്രിന്റ് ചെയ്ത് അതീവ സുരക്ഷാ ഹോളോഗ്രാം പതിച്ച് നേരിട്ട് നല്‍കുകയോ തപാല്‍ വഴി അയച്ച് നല്‍കുകയോ ചെയ്യുന്നതാണ്. ഓണ്‍ലൈനായി സ്ഥിരം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവില്ല. സ്ഥിരം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ക്യുആര്‍ കോഡ്, ഹോളോഗ്രാം, അപേക്ഷകന്റെ കൈയ്യൊപ്പ് ഫോട്ടോഗ്രാഫ്, ഗുണനിലവാരമുളള സര്‍ട്ടിഫിക്കറ്റ് പേപ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ കൗണ്‍സിലില്‍ നിന്ന് നല്‍കുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റാണ് ഒരു ഡോക്ടര്‍ക്ക് കേരളത്തില്‍ പ്രാക്ടീസ് നടത്തുന്നതിനും ഉന്നതപഠനത്തിനും വിദേശത്തോ അന്യ സംസ്ഥാനത്തോ തൊഴില്‍ സ്വീകരിക്കുന്നതിനുമുള്ള അടിസ്ഥാന രേഖ എന്നതിനാല്‍ സാധ്യമായ എല്ലാ സുരക്ഷാ മുന്‍ കരുതലുകളും കൈക്കൊള്ളുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടിട്ടുളളതെന്നും മന്ത്രി വ്യക്തമാക്കി.

നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐ.പി. ബിനു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മോഡേണ്‍ മെഡിസിന്‍ കൗണ്‍സില്‍ ഡോ. റാണി ഭാസ്‌കരന്‍, ഭാരതീയ ചികിത്സാ സമ്പ്രദായ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി. മാധവന്‍കുട്ടി വാര്യര്‍, ഹോമിയോപ്പതി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സി. സുന്ദരേശന്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ എ. മുഹമ്മദ് ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു

Latest

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു....

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....