100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം സ്വന്തമാക്കാൻ ഭാരതി എയർടെല്ലിന് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അനുമതി. നിലവിൽ വിദേശ നിക്ഷേപ പരിധി 49 ശതമാനമാണ്. പരമാവധി 74 ശതമാനം ഓഹരികൾ വിദേശ കമ്പനികൾക്ക് വില്‌ക്കാൻ എയർടെല്ലിന് റിസർവ് ബാങ്കിന്റെയും അനുമതിയുണ്ട്. റിലയൻസ് ജിയോയിൽ നിന്നുള്ള മത്സരം കടുത്ത പശ്‌ചാത്തലത്തിലാണ് വിദേശ ഓഹരി പങ്കാളിത്തം ഉയർത്താനുള്ള അനുമതി എയർടെൽ തേടിയത്.