മോഹിപ്പിക്കുന്ന വിലയിൽ ടാറ്റ ആൽട്രോസ് പ്രീമിയം ഹാച്ച്ബാക്ക് എത്തി

പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ ടാറ്റ മോട്ടോഴ്സിന് സാന്നിദ്ധ്യമില്ല എന്നുള്ള പേരിനു  വിരാമമിട്ട് ആൽട്രോസ് വിപണിയിലെത്തി. മാരുതി സുസുക്കി ബലേനോയും, ഹ്യൂണ്ടായ് എലീറ്റ് i20-യും അരങ്ങു വാഴുന്ന പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ യഥാർത്ഥത്തിൽ വൈകിയാണ് ആൽട്രോസിന്റെ വരവ്. ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരും എന്നുള്ള പറച്ചിൽ അന്വർത്ഥമാക്കിയാണ് ആൽട്രോസിന്റെ വരവ്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിന്റെ ‘ഗോൾഡ് സ്റ്റാൻഡേർഡ്’ എന്ന് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്ന ആൽട്രോസിനെ അടുത്തറിയാം.

5.29 ലക്ഷം രൂപയാണ് ടാറ്റ ആൽട്രോസിന്റെ ബേസ് മോഡലിന്റെ വില. എതിരാളികളെ ഭയപ്പെടുത്തും ഈ വില എന്നുള്ളത് വ്യക്തം. ടോപ്-എൻഡ് ഡീസൽ വേരിയന്റിന് 9.29 ലക്ഷം ആണ് എക്‌സ്-ഷോറൂം വില.

ടാറ്റ ആൽട്രോസ് പെട്രോൾ

XE – Rs 5.29 ലക്ഷം

XM – Rs 6.15 ലക്ഷം

XT – Rs 6.84 ലക്ഷം

XZ – Rs 7.44 ലക്ഷം

XZ (O) – Rs 7.69 ലക്ഷം

ടാറ്റ ആൽട്രോസ് ഡീസൽ

XE – Rs 6.99 ലക്ഷം

XM – Rs 7.75 ലക്ഷം

XT – Rs 8.44 ലക്ഷം

XZ – Rs 9.04 ലക്ഷം

XZ (O) – Rs 9.29 ലക്ഷം

പ്രീമിയം + സ്‌പോർട്ടി ഡിസൈൻ

ഒന്നുകിൽ സ്‌പോർട്ടി അല്ലെങ്കിൽ പ്രീമിയം ഈ രീതിയിൽ ആയിരിക്കും സാധാരണ ഗതിയിൽ പ്രീമിയം ഹാച്ച്ബാക്കുകളുടെ ഡിസൈൻ ഭാഷ്യം. പക്ഷെ ഇത് രണ്ടും ഒരുപോലെ സമന്വയിപ്പിച്ച ഡിസൈൻ ആണ് ആൽട്രോസിന്. ഹാരിയർ എസ്‌യുവി തുടക്കം വച്ച ‘ഇംപാക്ട് ഡിസൈൻ 2.0’ ഡിസൈൻ ഭാഷ്യമാണ് ആൽട്രോസിനും. സ്‌പോർട്ടി സ്റ്റാൻസ്, എയ്‌റോഡൈനമിക്കായ ബോഡി, കട്ടി കൂടിയ ഷോൾഡർ ലൈൻ, കറുപ്പ് നിറത്തിന്റെ ഹൈലൈറ്റ്സ് എന്നിവ ആൽട്രോസിന്റെ ഭംഗി വർധിപ്പിക്കുന്നു. വലിപ്പമേറിയ ടയറുകളും മെഷീൻ-കട്ട് അലോയ് വീലുകളും വശങ്ങളിൽ ആകർഷണം ആവുമ്പോൾ, വ്യത്യസ്തമായ പിൻ രൂപശൈലിയാണ് ആല്‍ട്രോസിന്. ടെയിൽലാംപ് ക്ലസ്റ്ററിനു ശേഷം ശേഷം അകത്തേക്ക് അല്പം ഇറങ്ങിയിരിക്കുന്ന ബോഡി പാനൽ ആൽട്രോസിന്റെ സ്പോർട്ടിനെസ്സ് വർധിപ്പിക്കുന്നു.

എലഗന്റ് ഇന്റീരിയർ

കറുപ്പ്, ഗ്രേ നിറങ്ങളുടെ ഡ്യുവൽ ടോൺ ഫിനിഷാണ് ആൽട്രോസിന്റെ സീറ്റ് അപ്ഹോൾസ്റ്ററിക്ക്. കറുപ്പ് നിറത്തിലുള്ള ഡാഷ്ബോർഡിന് പുതുമ അവകാശപ്പെടാനില്ലെങ്കിലും ഒരു എക്സിക്യൂട്ടീവ് സ്റ്റാൻസ് ആണ്. ഫ്രീ സ്റ്റാന്റിംഗ് 7-ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിന്റെ ഡിസ്പ്ലേ ടാറ്റ കാറുകളെ സംബന്ധിച്ച് പുതുമയുള്ളതാണ്. ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയ് കണക്റ്റിവിറ്റി സൗകര്യമുള്ള ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ മറ്റുള്ള ആകർഷണങ്ങൾ.

പുത്തൻ പ്ലാറ്റ്‌ഫോം, BS6 എൻജിൻ

Agile Light Flexible Advanced അഥവാ ആൽഫാ (ALFA) എന്ന് ടാറ്റ പേരിട്ടു വിളിക്കുന്ന പുത്തൻ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന ആദ്യ വാഹനമാണ് ആൽട്രോസ്. 86 പിഎസ് പവറും 113 എൻഎം ടോർക്കും നിർമിക്കുന്ന 1.2-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് 3-സിലിണ്ടർ പെട്രോൾ, 90 പിഎസ് പവറും 200 എൻഎം ടോർക്കും നിർമിക്കുന്ന 1.5-ലിറ്റർ ഡീസൽ എന്നിവയാണ് എൻജിൻ ഓപ്ഷനുകൾ. പെട്രോൾ എൻജിൻ ടിയാഗോയിൽ നിന്ന് കടമെടുത്തതും ഡീസൽ എൻജിൻ നെക്‌സോണിൽ നിന്ന് കടമെടുത്തതുമാണ്. സിറ്റി, ഈക്കോ എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളും ഉള്ള ആൽട്രോസ് തുടക്കത്തിൽ 5-സ്പീഡ് മാന്വൽ ഗിയർബോക്‌സിൽ മാത്രമാണ് ലഭിക്കുക.

ഫീച്ചർ സമൃദ്ധം

സെഗ്‌മെന്റിന്റെ ‘ഗോൾഡ് സ്റ്റാൻഡേർഡ്’ എന്ന് ടാറ്റ മോട്ടോർസ് അവകാശപ്പെടും വിധം ഫീച്ചറുകളുടെ നീണ്ട നിര തന്നെ ആൽട്രോസിനുണ്ട്. 6-സ്പീക്കർ ഹർമൻ സൗണ്ട് സിസ്റ്റം, ക്രൂയിസ് കണ്ട്രോൾ, ആമ്പിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, കീലെസ്സ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, മൾട്ടി-ഇൻഫോ ഡിസ്പ്ലേ (MID), ഓട്ടോമാറ്റിക് ഹെഡ്‍ലാംപുകൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ എന്നിവയാണ് ആൽട്രോസിലെ പ്രധാനപ്പെട്ട ഫീച്ചറുകൾ. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിലും ആൽട്രോസ് മുമ്പനാണ്. ഇരട്ട എയർബാഗുകൾ, ഇബിഡിയോട് കൂടിയ എബിഎസ്, ISOFIX സീറ്റിനായുള്ള മൗണ്ടുകൾ, പുറകിൽ പാർക്കിംഗ് സെൻസറും കാമറയും, മുൻനിര യാത്രക്കാർക്കുള്ള സീറ്റ്ബെൽറ്റ് വാണിംഗ്, ഹൈ-സ്പീഡ് അലേർട്ട് എന്നിവയാണ് പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചറുകൾ

XE, XM, XT, XZ, XZ(O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ടാറ്റ ആൽട്രോസ് വില്പനക്കെത്തുക. പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മേല്പറഞ്ഞ വേരിയന്റുകൾ ലഭിക്കുമ്പോൾ ആകെ മൊത്തം വേരിയന്റുകളുടെ എണ്ണം 10. സ്കൈലൈൻ സിൽവർ, ഡൗൺടൗൺ റെഡ്, ഹൈ സ്ട്രീറ്റ് ഗോൾഡ്, അവന്യു വൈറ്റ്, മിഡ്ടൌൺ ഗ്രേ എന്നിങ്ങനെ 5 നിറങ്ങളിലാണ് ആൾട്രോസിനെ ടാറ്റ മോട്ടോർസ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.

Latest

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍...

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക...

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല. 22 ന് അനിശ്ചിതകാല സമരം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്.

കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല. 22 ന് അനിശ്ചിതകാല സമരം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസ് ഉടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്. കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും തമ്മിലാണ് ഇടിച്ചത്.ഇന്ന് രാവിലെയായിരുന്നു...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്. സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ നിരവധി...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!