ഓട്ടോ എക്‌സ്‌പോയിൽ മാരുതിയുടെ ഫ്യുച്ചുറോ-ഇ ഇലക്ട്രിക്ക് എസ്‌യുവി

അടുത്ത മാസം അഞ്ചാം തിയതി മുതലാണ് രണ്ട് വർഷത്തിൽ ഒരിക്കൽ ഡെൽഹിക്കടുത്ത് ഗ്രെയ്റ്റർ നോയിഡയിൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോ മാമാങ്കം, ഓട്ടോ എക്‌സ്‌പോ ക്രമീകരിച്ചിരിക്കുന്നത്. ഷോയ്ക്ക് മുൻപായി തങ്ങൾ അവതരിപ്പിക്കാൻ പോകുന്ന മോഡലുകളെപറ്റിയുള്ള സൂചനകൾ നൽകി വാഹന പ്രേമികളിൽ ആവേശം നിറയ്ക്കുന്നതിന്റെ തിരക്കിലാണ് വാഹന നിർമാതാക്കൾ. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും ഓട്ടോ എക്സ്പോയിലെ സ്ഥിരം സാന്നിധ്യമാണ്. ഇത്തവണ മാരുതിയുടെ തുറുപ്പു ചീട്ടാവുക ഒരു ഇലക്ട്രിക്ക് എസ്‌യുവി കോൺസെപ്റ്റാണ്.

ഫ്യുച്ചുറോ-ഇ എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക്ക് എസ്‌യുവി കോൺസെപ്റ്റിനെപ്പറ്റി അധികം വിവരങ്ങളൊന്നും മാരുതി  പുറത്തു വിട്ടിട്ടില്ല. ഒരു രേഖചിത്രം മാത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. കൂപെ-സ്റ്റൈൽ ഇലക്ട്രിക്ക് കൺസെപ്റ്റ് മോഡലാണ് ഫ്യുച്ചുറോ-ഇ എന്ന് രേഖാചിത്രം വ്യക്തമാകുന്നു. വശങ്ങളിലേക്ക് കയറി നിൽക്കുന്ന നീളം കൂടുതലുള്ള ഹെഡ്, ടെയിൽ ലാമ്പുകളും രേഖചിത്രം വ്യക്തമാക്കുന്നു. ചുരുക്കത്തിൽ ജാഗ്വറിന്റെ ആഡംബര എസ്യുവിയായ എഫ്-പെയ്‌സിനോട് സാമ്യം തോന്നുന്ന തട്ടുപൊളിപ്പൻ ഡിസൈൻ ആയിരിക്കും ഫ്യുച്ചുറോ-ഇയ്ക്ക്. യൂട്ടിലിറ്റി വെഹിക്കിൾ സെഗ്മെന്റിൽ പുതിയ ഡിസൈൻ ഭാഷ്യത്തിന് തന്നെ കൺസെപ്റ്റ് ഫ്യുച്ചുറോ-ഇ തുടക്കമിടും എന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.

Latest

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ‌പ്രതിയുടേതെന്ന് കരുതുന്ന മൃതദേഹം റെയിൽവേ ട്രാക്കിൽ.

ഉളിയക്കോവിലില്‍ വിദ്യാർ‌ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു, കൊല്ലം ഫാത്തിമ മാതാ കോളേജിലെ...

ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു.

ആറ്റിങ്ങൽ: ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. ആറ്റിങ്ങൽ കടുവയിൽ...

ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി: പ്രാദേശിക അവധി പ്രഖ്യാപിച്ചു

ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി പ്രധാന ഉത്സവദിവസമായ ഏപ്രില്‍...

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!