ഹ്യൂണ്ടായ് ഓറ കോംപാക്ട് സെഡാൻ എത്തി, വില 5.80 ലക്ഷം മുതൽ

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായ് ഇന്ത്യക്കുള്ള പുതിയ കോംപാക്ട് സെഡാൻ മോഡൽ ഓറയെ ലോഞ്ച് ചെയ്തു. എക്‌സെന്റ് കോംപാക്ട് സെഡാന് പകരക്കാരനായി വിപണിയിലെത്തുന്ന ഔറയ്ക്ക് 5.80 ലക്ഷം മുതൽ 9.22 ലക്ഷം വരെയാണ് എക്‌സ്-ഷോറൂം വില. ഗ്രാൻഡ് i10 നിയോസ് അടിസ്ഥാനമാക്കി തയ്യാറാക്കിയ ഓറയെ 12 വേരിയന്റുകളിലായി, 6 നിറങ്ങളിൽ, 3 എൻജിനും രണ്ട് ഗിയർ ബോക്‌സ് ഓപ്ഷനുകളിലാണ് ഹ്യൂണ്ടായ് തയ്യാറാക്കിയിരിക്കുന്നത്.ഹാച്ച്ബാക്ക് അടിസ്ഥാനപ്പെടുത്തി കോംപാക്ട് സെഡാൻ മോഡലുകൾക്ക് പൊതുവെ ബോറൻ ഡിസൈൻ ആയിരിക്കും ലഭിക്കാറുള്ളത്. പിൻഭാഗത്ത് ഒരു ബൂട്ട് സ്പേസ് (ഡിക്കി) തട്ടിക്കൂട്ടിയ കോംപാക്ട് സെഡാൻ മോഡലുകളുടെ ഡിസൈൻ പലപ്പോഴും മടുപ്പുളവാക്കുന്നതാണ്. പക്ഷെ ഓറ  അങ്ങനെയല്ല. ഗ്രാൻഡ് i10 നിയോസ് ആണ് അടിസ്ഥാനം എങ്കിലും ഓറയ്ക്ക് വ്യത്യസ്തവും ആധുനികവുമായ ഡിസൈൻ ഭാഷ്യമുണ്ട്.

കറുപ്പിൽ പൊതിഞ്ഞ സി-പില്ലർ, കൂപെ മോഡലുകളെ അനുസ്മരിപ്പിക്കും വിധം താഴ്ന്നിറങ്ങുന്ന റൂഫ് ലൈൻ, റാപ് എറൗണ്ട് ടൈൽ-ലൈറ്റുകൾ, ഈ ലൈറ്റുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ക്രോം സ്ട്രിപ്പ്, ഫോക്‌സ് വെന്റുകൾ ചേർന്ന് സ്പോട്ടിയായ ബമ്പറുകൾ എന്നിവയാണ് ഓറയുടെ പിൻ വംശത്തിന്റെ ആകർഷണങ്ങൾ. സി-പില്ലർ മുതൽ മുന്നോട്ടുള്ള ഭാഗം ഓറയുടെയും ഗ്രാൻ‌ഡ് i10 നിയോസിന്റെയും ഡിസൈൻ വളരെയേറെ സാമ്യമുള്ളതാണ്. മുൻ ഗ്രില്ലിലെ ബൂമറാഗ് ഡേടൈം റണ്ണിങ് ലാമ്പുകളും നിയോസിലേതിന് വ്യത്യസ്തമായി ട്വിൻ ഇഫക്ടിലാണ് ഓറയിൽ എന്നുള്ളതാണ് പ്രകടമായ വ്യത്യാസം. ഹ്യൂണ്ടായ് എക്‌സെന്റിന്റെ സമാനമായ നീളവും (3,995 mm) ഉയരവും (1,520 mm) ആണ് ഔറയ്ക്ക്. അതേസമയം 20 എംഎം വീതിയും (1,680 mm) 25 എംഎം വീൽബേസും (2,450 mm) വർദ്ധിച്ചിട്ടുണ്ട്.

ഗ്രാൻഡ് i10 നിയോസിന്റെയും ഓറയുടെയും ഡാഷ്‌ബോർഡിന്റെ ഡിസൈൻ, സ്വിച്ച് ഗിയറുകൾ, സീറ്റുകൾ എന്നിവ എന്നിവ സമാനമാണ്. 5.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുൾപ്പെടെ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ്, കൂൾഡ് ഗ്ലോവ്ബോക്‌സ്, റിയർ സെന്റർ ആംസ്ട്രെസ്റ്റ് എന്നിവയാണ് ഉയർന്ന മോഡലുകളിലെ പ്രധാനപ്പെട്ട ഫീച്ചറുകൾ. സീറ്റ് ബെൽറ്റ് റിമൈൻഡർ, എബി‌എസ്, ഇബിഡി എന്നിവയ്ക്കൊപ്പം ഡ്യുവൽ എയർബാഗുകളും സുരക്ഷയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്

ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന 1.2 ലിറ്റർ മൂന്ന് സിലിണ്ടർ ഡീസൽ, 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ മൂന്ന്‌ എൻജിൻ ഓപ്ഷനുകളാണ് ഓറയ്ക്ക്. 75 എച്ച്പി പവറും 190 എൻഎം ടോർക്കുമാണ് ഡീസൽ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 83 എച്ച്പി പവറും 113 എൻഎം ടോർക്കുമാണ് 1.2 ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിന്റെ ഔട്പുട്ട്. ഈ എൻജിനുകൾ 5-സ്പീഡ് മാന്വൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭിക്കും. കൂടുതൽ സ്‌പോർട്ടി ആയ GDI ടർബോ-പെട്രോൾ എൻജിന്റെ ഔട്പുട്ട് 100 എച്ച്പിയും, 172 എൻഎമ്മും ആണ്. ഈ എൻജിൻ 5-സ്പീഡ് മാന്വൽ ഗിയർബോക്‌സിനോടൊപ്പം മാത്രമേ ലഭിക്കൂ.

 

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!