തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ 106 സി.ഐമാർക്ക് സ്ഥലംമാറ്റം. നേരത്തേ സ്ഥാനക്കയറ്റം ലഭിച്ച സി.ഐമാർക്ക് നിയമനം നൽകിയതിന്റെ തുടർച്ചയായാണ് ഈ മാറ്റം. പേട്ടയിൽ നിന്ന് മാറ്റിയ കെ.ആർ.ബിജുവിനെ ഫോർട്ട് സി.ഐയാക്കി. എ.ബൈജുവാണ് തമ്പാനൂരിലെ പുതിയ സി.ഐ. സൈബർ സ്റ്റേഷനിൽ സിജു നായരെയും വിഴിഞ്ഞം കോസ്റ്റൽ പൊലീസിൽ എച്ച്.അനിൽകുമാറിനെയും പൂവാറിൽ എ.അജിചന്ദ്രൻ നായരേയും വെഞ്ഞാറമൂട്ടിൽ വി.കെ.വിജയരാഘവനെയും നെയ്യാർഡാമിൽ കെ.മണികണ്‌ഠൻ ഉണ്ണിയേയും കടയ്ക്കാവൂരിൽ ആർ.ശിവകുമാറിനെയും അഞ്ചുതെങ്ങിൽ കെ.കണ്ണനെയും നിയമിച്ചു. വട്ടിയൂർക്കാവിൽ നിന്ന് മാറ്റിയ എ.എസ് ശാന്തകുമാറിനെ അവിടെത്തന്നെ തിരികെ നിയമിച്ചു.