ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കെ ആരോഗ്യ പ്രവർത്തകരുടെയും പോലിസിന്റെയും ആവർത്തിച്ചിട്ടുളള നിർദ്ദേശങ്ങൾ ലംഘിച്ച് കറങ്ങി നടന്ന ആൾക്കെതിരെ പാലോട് പോലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പെരിങ്ങമല തെന്നൂർ പൊട്ടൻ കുന്ന് സ്വദേശിക്കെതിരെയാണ് കേസ് എടുത്തത് ഈ മാസം 11 ന് UAE യിൽ നിന്ന് നാട്ടിലെത്തിയ ഇയാൾ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ ങ്ങൾ പാലിക്കുന്നില്ല എന്ന വിവരം ലഭിച്ച പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു എന്നാൽ ഇന്ന് 21/03/20 10 മണിയോടുകൂടി ഇയാൾ കൂട്ടുകാരോടൊപ്പം പാലോട് PWD ഓഫീസിന് സമീപം കാണപ്പെട്ടതിനെ തുടർന്ന് പോലിസ് തടഞ്ഞ് വച്ച് പെരിങ്ങമല മെഡിക്കൽ ഓഫിസറെ അറിയിച്ചിട്ടു ള്ളതും, അവരുടെ നിർദ്ദേശ്ശ പ്രകാരം ടിയാനെ ടിയാന്റെ വസതിയിൽ എത്തിച്ച് ബന്ധുക്കളെ ഏൽപിച്ച് നിരീക്ഷണത്തിൽ പാർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളതുമാണ് . രോഗവ്യാപനം തടയുന്നതിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്റ്ററുടെ കർശന ഉത്തരവ് നിലവിലിരിക്കെ അത് ലംഘിച്ചതിന് ബഹു ജില്ലാ പോലിസ് മേധാവി B അശോകൻ IPS ന്റെ നിർദേശ്ശ പ്രകാരം.2005 ലെ ദുരന്ത നിവാരണ നിയമം വകുപ്പ് 51 (b) , Sec.269 IPC, കേരള പോലിസ് അക്റ്റിലെ 118 e, കേരള പബ്ലിക് ഹെൽത്ത് ആക്ടിലെ വകുപ്പുകൾ പ്രകാരമാണ് നടപടികൾ എടുത്തിട്ടുള്ളത്. കൂടാതെ ടിയാന്റെ പാസ്പോർട്ട് കണ്ടു കെട്ടാനുള്ള നടപടികൾ കൂടി സ്വീകരിക്കുന്നതാണ് . അരോഗ്യ വകുപ്പിന്റെയും പാലോട് പോലീസിന്റെയും ഒരു സംയുക്ത ടീം ഇന്ന് രാവിലെ മുതൽ നിരീക്ഷണത്തിലുള്ള എല്ലാ ആൾക്കാരുടെയും വീടുകളിൽ നേരിട്ടു ചെന്ന് നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നോ എന്നു ഉറപ്പു വരുത്തുന്നതും വിഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് പാലോട് ഇൻസ്പെക്ടർ C K മനോജ് അറിയിച്ചു