ബ്രേക്ക് ചെയിൻ പരിപാടിയുടെ ഭാഗമായി കൊല്ലമ്പുഴയിൽ ഹാൻഡ് വാഷിംഗ് പോയിന്റ് കൾ ആരംഭിച്ചു. കോൺഗ്രസ് കൊല്ലമ്പുഴ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹാൻഡ് വാഷിംഗ് പോയിന്റ് കൾ ആരംഭിച്ചത്. കൂടാതെ വാർഡിലെ എല്ലാ വീടുകളിലേക്കുള്ള മാസ്ക് വിതരണവും നടത്തി.കോട്ടൺ തുണികൊണ്ട് നിർമിച്ച കഴുകി വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്കുകൾ ആണ് വിതരണം ചെയ്തത്.