ഇന്ത്യൻ സർക്കാർ നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ ടിക് ടോക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായി. ഇന്നലെ രാത്രിയാണ് ടിക് ടോക്ക്, ഹലോ അടക്കം 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്.
യുസി ബ്രൗസർ , ക്യാം സ്കാനർ , ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ , ഇന്റർനെറ്റ് ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്താലയം ഇന്നലെ നിരോധിച്ചത് .
ചൈനയിലുളളതോ, ചൈനക്കാർക്കു മുതൽമുടക്കുള്ളതോ ആയ കമ്പനികളുടെ ആപ്പുകൾക്കാണ് നിരോധനം .അതേസമയം, നിരോധിച്ച ആപ്പുകളുടെ പട്ടികയിലുള്ള യുസി ബ്രൗസർ, വീ ചാറ്റ്, ബിഗോ ലൈവ്, ഷീൻ എന്നീ ആപ്പുകൾ രണ്ട് സ്റ്റോറുകളിലും ലഭ്യമാണ്.
ഇന്ത്യ ഗവൺമെന്റ് നിരോധനം ഏർപ്പെടുത്തിയ ആപ്പുകൾ