സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തൻ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിലാണ് ശവസംസ്കാരം.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട കുഞ്ഞനന്തന് ഇക്കഴിഞ്ഞ മാർച്ചിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. . കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി ജാമ്യം അനുവദിച്ചത്.