കോഴിക്കോട്: കോവിഡ് 19 (കാറോണ വൈറസ്) ബാധയുടെ പശ്ചാതലത്തില്‍ മക്ക, ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. താത്കാലികമായി ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവച്ചതായാണ് റിപ്പോര്‍ട്ട്. ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നവര്‍ക്കാണ് വിലക്കെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇന്ന് രാവിലെയാണ് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ വിമാനത്താവളങ്ങളിലേക്ക് ലഭിച്ചത്. ഇതറിയാതെ നാനൂറോളം യാത്രക്കാര്‍ ഇന്ന് കോഴിക്കോടുനിന്ന് യാത്രയ്‌ക്കൊരുങ്ങിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇവരെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഏറ്റവും മോശം സാഹചര്യവും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. രോഗികളെ പൊതുജന സമ്പര്‍ക്കത്തില്‍ നിന്ന് മാറ്റി പരിചരിക്കാനുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരെയും നിരീക്ഷണ വിധേയമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ സൗദി അറേബ്യയും ഖത്തറും ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മേഖലയില്‍ ഭീതി വര്‍ദ്ധിക്കുകയാണ്. രോഗ വ്യാപനം തടയാനായി ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള എല്ലാ വിമാന സര്‍വീസുകളും 48 മണിക്കൂര്‍ നേരത്തേക്ക് ബഹ്‌റൈന്‍ നിര്‍ത്തിവെച്ചിരുന്നു