കാസര്‍കോട് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനില്‍ നിന്നുണ്ടായത് ഗുരുതര വീഴ്‍ച. കേസ് എടുത്ത് പോലീസ്

കാസര്‍കോട്: കാസര്‍കോട് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനില്‍ നിന്നുണ്ടായത് ഗുരുതര വീഴ്‍ച. മഹാരാഷ്ട്രയില്‍ നിന്നുള്ള ബന്ധുവിനെ സിപിഎം പ്രാദേശിക നേതാവും ഭാര്യയായ പഞ്ചായത്ത് അംഗവും നാട്ടിലേക്ക് എത്തിച്ചത് അനധികൃതമായി. മെയ് 4 ന് തലപ്പാടി എത്തിയ മഹാരാഷ്ട്ര സ്വദേശിയായ ബന്ധുവിന് പാസുണ്ടായിരുന്നില്ല.

ബന്ധുവിന് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ സിപിഎം നേതാവിന് രോഗലക്ഷണം ഉണ്ടായിരുന്നു. തൊണ്ടവേദനയെ തുടര്‍ന്ന് ഇഎന്‍ടി ഡോക്ടറെ ഇയാള്‍ കണ്ടിരുന്നെങ്കിലും ക്വാറന്‍റൈനില്‍ പോയില്ല. ബന്ധുവിന് രോഗം സ്ഥിരീകരിക്കുന്നതുവരെ നേതാവ് നിരവധിയിടങ്ങളില്‍ എത്തി. ഭാര്യക്കും ഭര്‍ത്താവിനും കൂടി 80 ലേറെ പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. ഇവരുടെ 11,8 വയസ്സുള്ള മക്കൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കമുള്ളവരെ ക്വാറന്‍റൈനിലേക്ക് മാറ്റുകയാണ്.

സിപിഎം നേതാവിനും ഭാര്യയായ പഞ്ചായത്ത് അംഗത്തിനുമെതിരെ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ക്വാറന്‍റൈന്‍ ലംഘിച്ചതിനാണ് കേസ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരെ സ്വീകരിക്കാൻ പോകുന്നവർ ക്വാറന്‍റൈനില്‍ കഴിയണമെന്നാണ് നിയമം.

Latest

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി.വിവാഹ...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം.

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം...

ആറ്റിങ്ങൽ ടോൾ മുക്ക് ടി കെ നഗർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടോൾ മുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും...

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!