ആറ്റിങ്ങൽ: വേൾഡ് ബാങ്കിന്റെ പ്രതിനിധികൾ ആറ്റിങ്ങൽ നഗരസഭ സന്ദർശിച്ചു. സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങളിൽ മുന്നിൽ നിൾക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൂതനങ്ങളായ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനായുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായാണ് വേൾഡ്ബാങ്ക് ഫണ്ടിംഗ് വിഭാഗം പ്രതിനിധികൾ നഗരസഭ സന്ദർശിച്ചത്. നഗരസഭാ ചെയർമാൻ എം.പ്രദീപ്, സെക്രട്ടറി എസ്.വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ എന്നിവരോട് പ്രതിനിധികൾ സംസാരിച്ചു.
സംസ്ഥാനത്ത് വൈവിദ്യങ്ങളായ നിരവധി ജനക്ഷേമ വികസന പദ്ധതികൾ മാതൃകാപരമായി നടപ്പിലാക്കിയ നഗരസഭ എന്ന നിലക്കാണ് വേൾഡ് ബാങ്ക് ഫണ്ടിംഗ് വിഭാഗം ആറ്റിങ്ങലിനെ തിരഞ്ഞെടുത്തത്.
കൂടാതെ സംസ്ഥാനത്തെ നഗരസഭകൾ പുതിയതായ രൂപം കൊടുക്കുന്ന പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തികം ലഭ്യമാക്കുന്നതിന് വേൾഡ് ബാങ്ക് തിരഞ്ഞെടുത്ത ചുരുക്കം ചില നഗരസഭകളിൽ ഒന്നാണ് ആറ്റിങ്ങൽ എന്ന് ചെയർമാൻ അറിയിച്ചു.