തിരുവനന്തപുരം: കൊറോണ ഭീതിയുടെ പേരിൽ ബിവറേജുകളും ബാറുകളും അടക്കേണ്ടതില്ല എന്ന് ഇന്ന് കൂടിയ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാമ്പത്തിക വർഷാന്ത്യത്തിൽ ബാറുകളും ബിവറേജുകളും പൂട്ടിയാൽ സർക്കാരിന്റെ വരുമാനത്തെ സാരമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി. പ്രതിരോധത്തിനായി വിദഗ്ധ ഡോക്ടർമാരുടെ സമിതി രൂപീകരിക്കാനും തീരുമാനമായി. സംസ്ഥാനത്തു നിലനിൽക്കുന്ന നിയന്ത്രണങ്ങൾ തുടരാനും തീരുമാനമായി.