പത്തനംതിട്ട അങ്ങാടിക്കലിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. സ്കൂൾ പരീക്ഷകളിൽ പങ്കെടുക്കണമെന്ന ആവശ്യത്തിനാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം 21 നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കൊലപാതകത്തിലേക്ക് വഴിവക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇരുവരും ചേർന്ന് മൃതദേഹം കുഴിച്ചിടാനും ശ്രമിച്ചിരുന്നു.