മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതി.

അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ.

നമ്മളുമില്ല ,നിങ്ങളുമില്ല ,ഞങ്ങൾ മാത്രം .

ഇത് തർക്കിക്കാനും ,ആരോപണം ഉന്നയിക്കാനും ,ആക്ഷേപിക്കാനും ഉള്ള സമയമല്ല .ഇത് ഒരുമിച്ചു നിൽക്കേണ്ട സമയമാണ് .ലോകം മുഴുവൻ അതി ഗുരുതരമായ ഒരു വലിയ വിപത്തിനെ നേരിടുകയാണ് . ഇതിനെതിരെ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ചു നിന്ന് അതിജീവിക്കേണ്ട സമയമാണ് .സാമ്പത്തികമായും ,മാനസികമായുമൊക്കെ നമ്മൾ ഓരോരുത്തരും പ്രതി സന്ധിയിലാണ് .
ലോകത്തിലുള്ള എല്ലാ സർക്കാരുകളും ഇതിനെ അതിജീവിക്കാനുള്ള പ്രയത്നത്തിലാണ് .സർക്കാരുകളോടൊപ്പം ജനങ്ങളും ഒരേ മനസ്സോടെ ഒരേ വികാരത്തോടെ ഒരുമിച്ചു നിൽക്കേണ്ട സമയമാണ് .
സംവിധാനങ്ങൾ ഒരുക്കാനും ,ഇതിനെ നേരിടാനും സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യതയും, പ്രതിസന്ധിയുമാണ് .എല്ലാ മേഖലകളും അടച്ചിട്ടതോടെ നികുതി വരുമാനവും നിലച്ച അവസ്ഥയും.
ഓര്മ വെച്ച നാൾ മുതൽ ബൂത്തു തലത്തിൽ കോൺഗ്രസ് പ്രവർത്തനം തുടങ്ങി യൂത്ത് കോൺഗ്രസ് സംസ്ഥന വൈസ് പ്രസിഡന്റ് വരെ ആയ ഒരാളാണ് ഞാൻ .ജീവിതാവസാനം വരെയും ആ ത്രിവ ർണ്ണ കൊടി തന്നെയാണ് എന്റെ കൊടിയും. എന്നാലിത് വിഭാഗീയതയുടെ സമയമല്ല. ഏത് സർക്കാർ ആയാലും സർക്കാരിനൊപ്പം ജനങ്ങൾ നിൽക്കേണ്ട സമയമാണ്. സുനാമി വന്നപ്പോഴും ,പ്രളയം വന്നപ്പോഴും ഒക്കെ നമ്മൾ ഒറ്റകെട്ടായി നിന്നതാണ് .ഈ പ്രതിസന്ധിയിലും നമുക്ക് ഒരുമിച്ചു നിൽക്കണം.വിഭാഗീയതയുടെയോ ,ജാതിയുടെയോ ,മതത്തിന്റെയോ ,രാഷ്ട്രീയത്തിന്റെയോ സമയമല്ലിത് .സർക്കാരിനൊപ്പം നിന്ന് ഈ പ്രതിസന്ധിയെ അതിജീവിക്കണം .

ഭൂമിയും ,വീടുമില്ലാതെ നരകിച്ചിരുന്ന 20 പേർക്ക് ഞാൻ കഴിഞ്ഞ വർഷം എന്റെ ഭൂമി വിതരണം ചെയ്യുകയും ,അവിടെ അവർക്കു വീടൊരുക്കാനുള്ള ശ്രമത്തിലുമായിരുന്നു. അവരുടെ വീട് നി ർമ്മാണത്തിനുപയോഗിക്കാൻ ഞാനും ഭാര്യയും കൂടി ഞങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് നീക്കി വെച്ചിരുന്ന തുകയിൽ നിന്ന് 100, 000 (ഒരു ലക്ഷം )രൂപ സർക്കാരിന്റ കൊറോണ വിരുദ്ധ പ്രതിരോധ പ്രവർത്തനങ്ങൾക്കുപയോഗിക്കാനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ് .

എന്തെല്ലാം കൂട്ടി വെച്ചാലും, വെട്ടി പിടിച്ചാലും ജീവിച്ചിരിക്കാൻ കഴിഞ്ഞാലേ അതുകൊണ്ടൊക്കെ പ്രയോജനമുള്ളു എന്ന സത്യം എല്ലാവരും മനസ്സിലാക്കേണ്ടതാണ്.
സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിൻതുണയും അറിയിക്കുന്നു .

ഇതോടൊപ്പം കൊറോണ ഭീതിയിൽ കഴിയുന്ന ജനങ്ങൾക്ക് സപ്പോർട്ടും, പ്രതീക്ഷയും നല്കാൻ യുവജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട്, പ്രശസ്ത സിനിമ താരവും സംസ്ഥാനഅവാർഡ് ജേതാവുമായ പ്രിയങ്ക നായരോടൊപ്പം ‘be positive ‘എന്ന സന്ദേശവുമായി യുവ ഭാരത് മിഷൻ എന്ന യുവജന കൂട്ടായ്മയുടെ പേരിൽപ്രചരണവും നടത്തുന്നത് സന്തോഷ പൂർവ്വം അറിയിക്കുന്നു
#Be_POSITIVE
#STAY_HOME

സ്നേഹപൂർവ്വം
നിയാസ് ഭാരതി
മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്

https://m.facebook.com/story.php?story_fbid=10158251189329400&id=700114399

Latest

മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ചിട്ടും പൊലീസ് പൊക്കി

തിരുവനന്തപുരം: വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന്...

എം.ടി: ഓർമ്മമരം നട്ടു.

ജ്ഞാനപീഠ പുരസ്ക്കാരജേതാവ് എം.ടി.വാസുദേവൻ നായരുടെ ഓർമ്മക്കായി മാമം, തക്ഷശില ലൈബ്രറി ഓർമ്മ മരം...

ഇന്ന് പെട്രോൾ അടിക്കാൻ മറക്കണ്ട… നാളെ പെട്രോൾ പമ്പ് രാവിലെ അടച്ചിടും.

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്ബുകളും തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക്...

മടവൂരിൽ സ്കൂൾ ബസ് വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനി മരണപ്പെട്ടു.

മടവൂരിൽ സ്കൂൾ ബസ് വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനി മരണപ്പെട്ടു. മടവൂർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!