തിരുവനന്തപുരത്ത് കോവിഡ് 19 ഒരു പോസിറ്റീവ് കേസുകൂടി, രാജ്യത്ത് ഒരു മരണം കൂടി

 

21 ന് ഗൾഫിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ വ്യക്തി. എയർപോർട്ടിൽ വെച്ചു നടന്ന സ്‌ക്രീനിങ്ങിൽ ലക്ഷണം കണ്ടതുകൊണ്ട് അന്നുതന്നെ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തു . ഇന്ന് റിസൾട്ട്‌ വന്നപ്പോ കോവിഡ്-19 പോസിറ്റീവ് എന്നത് സ്ഥിരീകരിച്ചു. ആരോഗ്യസ്ഥിതി മെച്ചമാണ്.

 

*ഇകെ522*

മാർച്ച് 20 പുലർച്ചെ 2.20 ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ഇകെ522 വിമാനത്തിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തി യാത്രചെയ്തിരുന്നു.കാസർഗോഡേയ്ക്ക് പോയ വ്യക്തിയ്ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.ആകെ 250 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.കേരളത്തിൽ നിന്നും 214 പേരും തമിഴ്നാട്ടിൽ നിന്നും 36 പേരും ഇതിൽ ഉൾപ്പെടുന്നു.66 പേർ ഹൈ റിസ്ക് കോൺടാക്ടിലും 184 പേർ ലോ റിസ്ക് കോൺടാക്ടിലുമാണുള്ളത്.ഹൈ റിസ്ക് കോൺടാക്ടിൽ  ഉൾപ്പെട്ട മൂന്നുപേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ് ആണ്.

തിരുവനന്തപുരത്ത് ഹൈ റിസ്ക് കോൺടാക്ടിൽ ഉൾപ്പെട്ട മുഴവൻ പേരെയും ബന്ധപ്പെട്ടു.ലോ റിസ്ക് കോൺടാക്ടിൽ ഉൾപെടുന്നവരെ ബന്ധപ്പെട്ട് വരികയാണ്.മറ്റ് ജില്ലകളുടെ വിശദാംശങ്ങൾ ഐ.ഡി.എസ്.പി വഴിയും സംസ്ഥാന കൺട്രോൾ റൂമുമായും പങ്കിട്ടു.ഈ വ്യക്തി കാസർഗോഡ് എത്തിയതുവരെയുള്ള കോൺടാക്ട് ട്രെയ്‌സ് ചെയ്യുകയും വിവരം ആരോഗ്യ വകുപ്പുമായി പങ്കുവയ്ക്കുകയും ചെയ്തു.ആംബുലൻസ് ഡ്രൈവർമാരെ തിരിച്ചറിയുകയും അവർക്ക് ക്വാറന്റൈൻ നിർദേശിക്കുകയും ചെയ്തു.

 

രാജ്യത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഡല്‍ഹിയില്‍ ആണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 11 ആയി.

 

Latest

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ‌പ്രതിയുടേതെന്ന് കരുതുന്ന മൃതദേഹം റെയിൽവേ ട്രാക്കിൽ.

ഉളിയക്കോവിലില്‍ വിദ്യാർ‌ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു, കൊല്ലം ഫാത്തിമ മാതാ കോളേജിലെ...

ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു.

ആറ്റിങ്ങൽ: ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. ആറ്റിങ്ങൽ കടുവയിൽ...

ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി: പ്രാദേശിക അവധി പ്രഖ്യാപിച്ചു

ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി പ്രധാന ഉത്സവദിവസമായ ഏപ്രില്‍...

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!