കിളിമാനൂർ: കൊറോണ ബാധയെത്തുടർന്നുള്ള മുന്നറിയിപ്പുകളെ മുൻനിർത്തി കിളിമാനൂരിൽ പ്രവർത്തിക്കുന്ന വഴിയോരക്കടയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി മാനേജമെന്റ് അറിയിച്ചു. കിളിമാനൂരിൽ MC റോഡിന് സമീപം സ്ഥിതിചെയ്യുന്ന സ്ഥാപനത്തിൽ ദിവസേന നിരവധിയാളുകൾ ആഹാരം കഴിക്കാൻ എത്താറുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നുപോലും നിരവധി ആൾക്കാർ എത്താറുള്ളതിനാൽ, സർക്കാർ നിർദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഇത്തരം ഒരു നടപടിക്ക് മാനേജ്‌മെന്റ് സ്വയം തീരുമാനിക്കുകയായിരുന്നു.