കോട്ടയം തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റ് എന്ന അഗതിമന്ദിരത്തിൽ ദുരൂഹതയുണർത്തി തുടർ മരണങ്ങൾ. ഒരാഴ്ചക്കിടെ മരിച്ചത് 3 പേർ. സമഗ്ര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. മരണങ്ങൾ സാംക്രമിക രോഗങ്ങൾ മൂലമല്ല എന്ന് ജില്ലാകളക്ടർ. അഗതിമന്തിരത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് നിരവധി പരാതികളുമായി നാട്ടുകാർ മുന്നോട്ട് വന്നിട്ടുണ്ട്. വിവിധ രാഷ്ട്രീയ സംഘടനകൾ സ്ഥലത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തി.