കൊച്ചിയിൽ 3 വയസ്സുകാരിക്ക് ആരോഗ്യ വകുപ്പ് കൊറോണ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നും ദുബായി വഴി കൊച്ചിയിലെത്തിയ കുടുംബത്തോടൊപ്പമുണ്ടായിരുന്ന കുഞ്ഞിനാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടി ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ഏഴാം തീയതി രാവിലെയാണ് ഇവർ ഇറ്റലിയിൽ നിന്ന് നാട്ടിലെത്തിയത്. ഇതോടെ വിവിധ ജില്ലകളിലായി 6 പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.