വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിലെ പ്രതി എം. ആർ ബിജുലാൽ അറസ്റ്റിൽ. തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫീസിൽ വച്ചാണ് ബിജുലാലിനെ പോലീസ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂര്‍ കോടതിക്ക് പിന്നിലുള്ള അഭിഭാഷകന്റെ ഓഫീസില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. അദ്ദേഹത്തെ വഞ്ചിയൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പോലീസില്‍ കീഴടങ്ങാനായാണ് രാവിലെ ബിജുലാല്‍ അഭിഭാഷകന്റെ ഓഫീസിലെത്തിയത്. മാധ്യമങ്ങളുമായി സംസാരിക്കവെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ ബിജുലാലിനെ കമ്മീഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി. മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് ബിജുലാല്‍ കീഴടങ്ങാനെത്തിയത്.