മുദാക്കൽ സ്വദേശിനിയായ വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ. മുദാക്കൽ അമുന്തിരത്ത് ക്ഷേത്രത്തിന് സമീപം ഷീനാ ഭവനിൽ സുകുമാരൻ നായർ മകൻ മുരുകൻ എന്ന് വിളിക്കുന്ന ഷിജു എസ് നായരെ(42) യാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ DYSP S.Y സുരേഷിൻറെ നേതൃത്വത്തിൽ ആറ്റിങ്ങൽ ISHO V.V. ദിപിൻ, SI S.സനൂജ്, മോഹനൻ, ASI സലിം, സുഭാഷ്, രാജീവ്, SCPO ബൈജു, CPO മാരായ നിധിൻ, അനീഷ്, ഷിജു, രാകേഷ്, സിയാദ്, എന്നിവർ ഉൾപ്പെട്ട ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.