കടയ്ക്കാവൂർ: 10 വയസുകാരിയെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുപോയി ജ്യൂസിൽ മദ്യം കലർത്തി മയക്കി പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പോലീസിന്റെ അവസരോചിതമായ ഇടപെടൽ നിമിത്തം ഒഴിവായത് മറ്റൊരു ദുരന്തം. കീഴാറ്റിങ്ങൽ നേടിയവിള താമരപ്പള്ളി കാർത്തിക വില്ലയിൽ ജനാർദ്ധനൻ മകൻ സന്തോഷ് (47) ആണ് അറസ്റ്റിലായത്.
മെയ് 4 നായിരുന്നു സംഭവം. പെൺകുട്ടിയുടെ അമ്മ വീട്ടുജോലിക്ക് പോയ സമയം നോക്കി രാവിലെ 11 മണിക്ക് പെൺകുട്ടിയെ തൻ്റെ വീട്ടിലേക്ക് പ്രതി കൂട്ടിക്കൊണ്ടുപോയി. കുട്ടിക്ക് നൽകിയ ജ്യുസിൽ വാറ്റുചാരായം കലക്കി നൽകി. ക്ഷീണിതയായ കുട്ടിയെ പിന്നെയും മദ്യം നൽകിയ ശേഷം സന്തോഷ് പീഡിപ്പിക്കാൻ ശ്രെമിക്കുകയായിരുന്നു. ഭയപ്പെട്ട് പുറത്തിറങ്ങി ഓടിയ പെൺകുട്ടിയെ കണ്ട ഒരു പ്രദേശവാസി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് ഉടൻതന്നെ വനിതാപൊലീസിനോടൊപ്പം അവിടെയെത്തിയ പോലീസ് സംഘം പെൺകുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
തുടർന്ന് കുട്ടിയിൽ നിന്നും മനസിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിക്കുകയും. പ്രതിയെ പിടികൂടുകയും ചെയ്തു. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ റിമാന്റ് ചെയ്തു. കടയ്ക്കാവൂർ സി.ഐ ശിവകുമാർ, എസ് .ഐ വിനോദ്, ജി.എസ്.ഐ. മുകുന്ദൻ, എസ.സി.പി.ഒ സന്തോഷ്, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടുന്നത്.