യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തിക്കൊന്നു

0
2379

കൊല്ലം: യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തിക്കൊന്നു. കൊല്ലം അഞ്ചാലുംമൂട് കുരീപ്പുഴയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കുരീപ്പുഴ സ്വദേശി ജോസ് മാർസലിനാണു (34) മരിച്ചത്. രണ്ടു സംഘങ്ങൾ തമ്മിലുള്ള തർക്കമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.