വിതുരയിൽ മധ്യവയസ്‌കനെ കുത്തി കൊലപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ. വിതുര താവക്കൽ സ്വദേശി വിജയൻ എന്ന ആളിനെ മദ്യലഹരിയിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി താവക്കൽ കോളനി അറ്റരികത്ത് വീട്ടിൽ സെൽവൻ (45)ആണ് വിതുര പോലീസിന്റെ പിടിയിലായത്. വിജയൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.