അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ പിടിച്ചുപറിച്ച പ്രതികൾ പിടിയിൽ. ഇടയ്ക്കോട് , വെട്ടിക്കൽ പാലത്തിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ബംഗാൾ സ്വദേശികളായ പ്രണവ്, അജിത്ത് എന്നീ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽ ഈ മാസം 21 ന് വെളുപ്പിന് ഒരുമണിക്ക് അതിക്രമിച്ചു കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ പിടിച്ചു പറിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.
ഇടയ്ക്കോട് ഊരൂപൊയ്ക MGM UPS ന് സമീപം തറട്ടയിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ വിഷ്ണു വയസ്സ്, 29, ഇടയ്ക്കോട് ഊരുപൊയ്ക MGM UPS ന് സമീപം തറട്ടയിൽ വീട്ടിൽ രഘുനാഥൻ മകൻ ഹരീഷ് വയസ്സ് 27, വലിയകുന്ന് നവഭാരത് സ്കൂളിനു സമീപം സുമ നിവാസിൽ സുഗുണൻ മകൻ സുമൻ വയസ്സ് 27 എന്നിവരെ ആറ്റിങ്ങൽ DYSP S.Y സുരേഷിൻറെ നേതൃത്വത്തിൽ ആറ്റിങ്ങൽ ISHO V.V. ദിപിൻ, SI S.സനൂജ്, SI ജോയി , ASI പ്രദീപ്, CPO മാരായ സവാദ് ഖാൻ, അഭിലാഷ്, അനീഷ് എന്നിവർ ഉൾപ്പെട്ട ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.