വർക്കല പോലീസ് സ്റ്റേഷൻ പരിധിയിൽ അകത്തുമുറി എസ്.ആർ മെഡിക്കൽ കോളേജിലെ ക്വാറന്റൈൻ സെന്ററിൽ നിന്ന് 2 പ്രതികൾ ചാടി. വിവിധ കേസുകളിലായി പാങ്ങോട് പള്ളിച്ചൽ പോലീസ് സ്റ്റേഷനുകളിലെ പ്രതികളാണ്.
പള്ളിച്ചൽ പോലീസ് അറസ്റ്റ് ചെയ്ത പള്ളിച്ചൽ കുളങ്ങരക്കോണം, മേലെ പുത്തൻ വീട്ടിൽ അനീഷ് (29), പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്ത കൊല്ലം ചിതറ വളവുപച്ച സൂര്യ കുളം തടത്തരികത്ത് വീട്ടിൽ മുഹമ്മദ് ഷാൻ (18) എന്നിവരാണ് ചാടിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഇവർ ക്വാറന്റൈൻ സെന്ററിൽ നിന്ന് ചാടിയതെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് ഇവർ ബൈക്ക് മോഷ്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. ഇതിനിടയിൽ ഇവർ വക്കം പരിധിയിൽ പട്രോളിംഗ് പോലീസ് ഇവരെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ലെന്നാണ് റിപ്പോർട്ട്. ഇവർ അധിക ദൂരം പോയിട്ടുണ്ടാവില്ല എന്നാണ് പോലീസ് കരുതുന്നത്. ഇവർക്കായി ശക്തമായ തിരച്ചിൽ നടക്കുകയാണ്.