ആറ്റിങ്ങൽ : മോഷണ ശ്രമത്തിനിടെ അമ്മയെയും മരുമകളെയും വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി വില്ലേജിൽ കൈപ്പറ്റിമുക്കിൽ തെ മ്പകവിള വീട്ടിൽ സോമൻ മകൻ അനി കുമാർ എന്ന് വിളിക്കുന്ന അനിയെ 9വർഷം കഠിനതടവിനും 100000രൂപ പിഴക്കും ശിക്ഷിച്ചു. ആറ്റിങ്ങൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനാണ് ശിക്ഷ വിധിച്ചത്.
30/10/2008 ലാണ് കുറ്റകൃത്യത്തിന് ആസ്പദപതമായ നടന്നത്. രാത്രി 9.30 മണിക്ക് മുറ്റത്ത് പാത്രം കഴുകി കൊണ്ടിരുന്ന ആറ്റിങ്ങൽ കൈപറ്റിമുക്കിൽ പ്രസാദത്തിൽ പ്രസാദിന്റെ ഭാര്യ മഞ്ജുവിനെ കവർച്ചാ ശ്രമത്തിനിടെ പ്രതി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അമ്മ സുകുമാരി അമ്മയെയും ഈ പ്രതി വെട്ടി പരിക്കേൽപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞ ഇവർ നിലവിളിച്ചതിനെ തുടർന്ന് ഇവരെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. അന്വേഷണതിനിടെ പോലീസ് തിരിച്ചറിയൽ പരേട് നടത്തുകയും ഇവർ പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു.
11സാക്ഷി മൊഴികളും 12റെക്കോർഡുകളും പരിശോധിച്ച കോടതി ഇന്ത്യൻ ശിക്ഷ നിയമം 394, 307 എന്നി വകുപ്പ് പ്രകാരമാണ് പ്രതിയെ 9 വർഷം കഠിനതടവിനും 100000 രൂപ പിഴക്കും ശിക്ഷിച്ചത്. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യുട്ടർ ബിന്ദു ഉമ്മർ, അഡ്വ വിജിൻ വിജയൻ എന്നിവർ ഹാജരായി.