തിരുവനന്തപുരം: ശ്രീകാര്യം ജംഗ്ഷനോട് ചേർന്ന സ്വകാര്യ ബാങ്കിന് സമീപത്തെ ആളൊഴിഞ്ഞ വീടിനോട് ചേർന്ന പ്രദേശത്ത് കെട്ടിത്തൂക്കിയ നിലയിൽ വർക്കല സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. സമീപത്ത് ചോരപ്പാടുകളുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
സംഘർഷത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വർക്കല സ്വദേശിയാണ് ഇയാൾ എന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ മുഖത്തും ശരീരത്തിലും മുറിവുകൾ കണ്ടെത്തി. കൊന്നതിന് ശേഷം കെട്ടിത്തൂക്കിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടത്തിയ ശേഷമേ മരണ കാരണത്തിൽ വ്യക്തത ഉണ്ടാകൂ. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിയേണ്ടതുണ്ട്.