മഹാരാജാസ‌് കോളേജ് വിദ്യാർത്ഥി അഭിമന്യു കൊലക്കേസിലെ പത്താം പ്രതി സഹൽ എറണാകുളം സെഷൻസ് കോടതിയിൽ കീഴടങ്ങി. അഭിമന്യു കൊല്ലപ്പെട്ട് രണ്ട് വർഷം ആകുന്നതിനിടയിലാണ് പ്രധാന പ്രതി കോടതിയിൽ കീഴടങ്ങുന്നത്. അഭിമന്യുവിനെ കുത്തിയത് സഹൽ ആയിരുന്നു.
2018 ജൂലൈ 2ന‌് രാത്രി 12.45നാണ‌് മഹാരാജാസ‌് കോളേജിൽ വച്ച് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത്. കോളേജിലെ ചുമരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസിൽ 26 കാമ്പസ് ഫ്രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. 16 പേർക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു.