വക്കം കായൽവാരം ഗാന്ധി മുക്കിന് സമീപം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നും രണ്ടും പ്രതികൾ പിടിയിൽ. ചിറയിൻകീഴ് മേൽ കായ്ക്കാവൂർ മണ്ണാത്തിമൂല വിളയിൽ പടിക്കൽ വീട്ടിൽ രാധാകൃഷ്ണൻ നായർ മകൻ രാജ്മോൻ (30), വക്കം വില്ലേജിൽ ഗാന്ധി മുക്ക് കായൽവാരം ദേശത്ത് പള്ളി തെക്കതിൽ സെയ്ഫുദീൻ മകൻ വട്ടപ്പള്ളി ഷിബു എന്ന് വിളിക്കുന്ന ഷിബു (34) എന്നിവരാണ് പിടിയിലായത്. ഈ മാസം ഒന്നാം തീയതി രാത്രി ഗാന്ധി മുക്ക് പള്ളിയുടെ സമീപം നിൽക്കുകയായിരുന്ന സനദിനെ കൈയിലിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടുകയും വെട്ടുകൊണ്ട് വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച സനദിനെ പിൻതുടർന്ന് പ്രതി വണ്ടിയിൽ ചവിട്ടി തള്ളിയിട്ട് സംഘം ചേർന്ന് വെട്ടിപരിക്കേൽപിക്കുകയായിരുന്നു.
തലയ്ക്ക് വെട്ടിയത് കൈ കൊണ്ട് തടുക്കുകയും കൈപ്പത്തി നടുവിരലിന് നെടുകെ മുറിഞ്ഞ് മാറുകയും ചെയ്തു. കാലിലും കൈയിലും പൊട്ടലും മുറ്റവും ഉണ്ട്. കടയ്ക്കാവൂർ പോലീസ് വധശ്രമത്തിന് കേസെടുക്കുകയും അന്ന് തന്നെ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിക്കെതിരെ വർഷങ്ങൾക്ക് മുൻപ് കേസ് കൊടുത്തതിലുള്ള വൈരാഗ്യമാണ് കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്. അത് പോലെ ജൂലായ് മാസത്തിൽ മുഹമ്മദ് സനദിന്റെ സഹോദരൻ യാസിന്റെ കഴുത്തിൽ വെട്ടിയ കേസിൽ പ്രതിയാണ് വട്ടപ്പള്ളി ഷിബു. അന്ന് വെട്ടുകൊണ്ട യാസിനെയും കൊണ്ട് സനദ് തന്റെ ടാറ്റാ സുമോ വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടു പോകും വഴി ഷിബു കൊണ്ടു വന്ന ബൈക്കിലൂടെ കയറ്റിയിറക്കുകയും ചെയ്തിരുന്നു.
രണ്ടാം പ്രതി രാജ്മോന്റെ വാഹനത്തിലാണ് പ്രതി യാസിനെ വെട്ടാൻ വന്നത്. നശിപ്പിച്ച വാഹനം ശരിയാക്കി തന്നില്ലെങ്കിൽ കൊന്നു കളയും എന്ന് രാജ്മോൻ ഫോണിൽ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഒരു വിധത്തിലും വഴങ്ങില്ല എന്ന് മനസിലായപ്പോൾ സനദിനെ കൊലപ്പെടുത്താൻ ഷിബു, രാജ്മോൻ, രാജേഷ് എന്നിവർ സംഘം ചേർന്ന് ഗൂഡാലോചന നടത്തുകയും തുടർന്ന് സംഘം ചേർന്ന് പള്ളിക്ക് സമീപം മറഞ്ഞ് നിൽക്കുകയായിരുന്നു. രാത്രി നിലയ്ക്കാമുക്കിലെ പച്ചക്കറി കട അടച്ചിട്ടു വന്ന സനദിനെ പ്രതികൾ സംഘം ചേർന്ന് അക്രമിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കടയ്ക്കാവൂർ എസ്.എച്ച്.ഒ. ആർ. ശിവകുമാർ, എസ്.ഐ. വിനോദ് വിക്രമാദിത്യൻ, ജി.എസ്.ഐ. മാഹിൻ എസ് സി പി ഒ ജ്യോതിഷ്, സന്തോഷ്, സുജിത്ത്, ബിനോജ്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
COVID UPDATE 03/08/2020
https://www.facebook.com/varthatrivandrumonline/videos/210148763772958/