തലസ്ഥാനത്ത് ചിറയിൻകീഴ് നിന്നും 1.180 kg കഞ്ചാവും, 2.3403 ഗ്രാം MDMA യുമായി രണ്ടു യുവാക്കൾ തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. ശാർക്കര കൂന്തള്ളൂർ വലിയചിറ ദേശത്ത് A. S ഭവനിൽ അനിൽ കുമാർ മകൻ വിനീഷ് (24), കീഴുവിള വില്ലേജിൽ ആളൂർ ദേശത്ത് ചരുവിള വീട്ടിൽ പ്രഭാകരൻ മകൻ അജിത് (27) എന്നിവരാണ് എക്‌സൈസിന്റെ പിടിയിൽ ആയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL 16 W 2469 ഹോണ്ട ഡിയോ സ്‌കൂട്ടർ, MDMA കടത്താൻ ഉപയോഗിച്ച ബജാജ് പൾസർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
എക്‌സൈസ് ഇൻസ്‌പെക്ടർ T R മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ PO മാരായ S മധുസൂദനൻ നായർ, ഷൈജു, ഹരി കുമാർ, CEO മാരായ സുബിൻ, രാജേഷ്, ഷംനാദ്, ജിതേഷ്, ശ്രീലാൽ, ഡ്രൈവർ ജയകൃഷ്ണൻ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.