കടയ്ക്കാവൂർ: ആനത്തലവട്ടം കൊച്ചു പാലത്തിന് സമീപം വീട്ടുജോലി കഴിഞ്ഞ് പോയ സ്ത്രീയുടെ പഴ്സും മാലയും ബൈക്കിലെത്തി കവർന്ന പ്രതി പിടിയിൽ. 28.02.2020 ഉച്ചയ്ക്ക് 1.30 മണിയോടെ കൊച്ചു പാലത്തിന് സമീപം വച്ച് ആൾപാർപ്പില്ലാത്ത സ്ഥലത്ത് കൂടി ഒറ്റയ്ക്ക് നടന്നു പോകുകയായിരുന്ന … പഴ്സും മാലയും ബൈക്കിലെത്തി കവർന്നെടുത്ത അഞ്ചുതെങ്ങ് കേട്ടുപുര സുനാമി കോളനിയിൽ സുനിലിന്റെ മകൻ കോക്കാൻ എന്ന് വിളിക്കുന്ന സനൽ (22) നെയാണ് കടയ്ക്കാവൂർ സി.ഐ. എസ്. എം. റിയാസ്, എസ്.ഐ. വിനോദ് വിക്രമാദിത്യൻ, എസ്.സി.പി.ഒ.മാരായ ബിനോജ്, ജുഗുനു, സന്തോഷ്, എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ആനത്തലവട്ടം സ്വദേശി ലീലയുടെ മാലയും പണവും അടങ്ങിയ പേഴ്സാണ് പ്രതി മോഷ്ടിച്ചത്.
അഞ്ചുതെങ്ങിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും, മൊബൈൽ മോഷണം ചെയ്ത കേസിലും ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് സനൽ. കടയ്ക്കാവൂർ അഞ്ചുതെങ്ങ് വർക്കല എന്നിവിടങ്ങളിലായി അഞ്ചോളം വാറണ്ടുകൾ നിലവിലുണ്ട്. മോഷണ ശേഷം ഒളിവിൽ പോയ പ്രതി മോഷണ സ്വർണം വർക്കലയിലെ ഒരു ജ്വല്ലറിയിൽ വിൽക്കുകയും പകരം സ്വർണ്ണം വാങ്ങുകയും ചെയ്ത ശേഷം നാടുവിടാനുള്ള ശ്രമത്തിനിടെ പോലീസ് പിടികൂടുകയായിരുന്നു.
മോഷണം നടന്ന് 24 മണിക്കൂറിനകം പ്രതിയെ പിടികൂടി കടയ്ക്കാവൂർ എസ്.ഐ.യും സംഘവും
മോഷണ – പീഡന കേസുകളിലെ പ്രതി. 5 ഓളം വാറണ്ടുകൾ നിലവിലുണ്ട്.