കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് യാത്രക്കാരിയുടെ പണം മോഷ്ടിച്ച നാടോടി സ്ത്രീകൾ ആറ്റിങ്ങൽ പൊലീസിന്റെ പിടിയിൽ

0
365

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് യാത്രക്കാരിയുടെ പണം മോഷ്ടിച്ച നാടോടി സ്ത്രീകളെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്‌തു. തമിഴ്നാട് സേലം ജില്ലയിൽ മീനാക്ഷിപുരം വിനായകതെരുവ് ഹൗസ് നമ്പർ 12​ൽ ഗായത്രി (38), സേലം മീനാക്ഷിപുരം വിനായകതെരുവ് ഹൗസ് നമ്പർ​16​ൽ സുബു (48) എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ വിളയിൽമൂല പൊയ്‌കയിൽവീട്ടിൽ ഗ്രേസിപാപ്പച്ചന്റെ ബാഗിൽ നിന്ന് 25,​000 രൂപയാണ് ഇവർ മോഷ്ടിച്ചത്. പണം നഷ്ടപ്പെട്ടതറിഞ്ഞ് യാത്രക്കാരി ബഹളംവച്ചതിനെ തുടർന്ന് ജീവനക്കാർ ബസ് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് മോഷ്ടാക്കളെ കണ്ടെത്തിയത്. പ്രതികളെ റിമാന്റ് ചെയ്‌തു.