ആറ്റുകാൽ ദേവീ ക്ഷേത്രം ദീപാലങ്കാരത്താൽ അണിഞ്ഞു ഒരുങ്ങിയപ്പോൾ
നാളെ രാവിലെ 9.45 ന് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. തന്ത്രി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തിക്ക് നൽകും. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ചശേഷം അതേ ദീപം സഹമേൽശാന്തിക്ക് കൈമാറും. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലും തീ കത്തിക്കും. തുടർന്ന് ഭക്തർക്ക് പൊങ്കാല അടുപ്പുകൾ കത്തിക്കാമെന്ന വിളംബര സൂചകമായി ചെണ്ടമേളവും കതിനാവെടികളും ഉയരും. തുടർന്ന് ഭക്തരുടെ പൊങ്കാല അടുപ്പുകളിലേക്ക് പകരുന്നതോടെ പൊങ്കാല ചടങ്ങുുകൾ ആരംഭിക്കുകയായി.