ലോക്ക്ഡൗൺ ലംഘിച്ചതിന്റെ പേരിൽ കൊല്ലം DCC പ്രസിഡന്റ് ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കളക്ടറെ കാണാനെത്തിയ യൂത്ത് കോൺഗ്രെസ്സുകാരെ അറസ്റ് ചെയ്തു കൊല്ലം ഈസ്റ്റ് പോലീസ്‌സ്റ്റേഷനിലെത്തിച്ചിരുന്നു. ഇവരുമായി സംസാരിക്കുന്നതിനിടെയാണ് ബിന്ദുകൃഷ്ണയെ അറസ്റ്റ് ചെയ്തത്. അതേസമയം ബിന്ദു കൃഷ്ണ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വന്നതല്ല എന്നും, കൂടെ കുട്ടിയുണ്ടായിരുന്നു എന്നും, അറസ്റ്റ് അനാവശ്യമാണെന്നും ആരോപിച്ച പ്രവർത്തകർ പോലീസ്‌സ്റ്റേഷനു മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.