ആറ്റിങ്ങൽ: ഇടക്കോട് പാലമൂട് ജംഗ്ഷനിൽ അമിതവേഗതയിൽ വന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. ഒരാൾക്ക് പരിക്ക്. കോരാണി ജംഗ്ഷനിൽ വച്ച് ഈ വാഹനം ഒരു ഓട്ടോയുമായി ഇടിക്കുകയും, തുടർന്ന് നിർത്താതെ മുന്നോട്ട് നീങ്ങിയ വാഹനം പാലമൂട് ജംഗ്ഷനിൽ വച്ച് നിയന്ത്രണം വിട്ട് തൈയ്ക്കാവിനു സമീപത്തേക്ക് മറിയുകയുമായിരുന്നു. ഡ്രൈവറുടെ കാലിന് ഗുരുതരമായ പരിക്കുണ്ട്. ഇദ്ദേഹത്തെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും, പ്രാഥമിക ചികിത്സകൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.