ഇടുക്കി: കോവിഡ് യാത്രാവിലക്കിനെ തുടര്‍ന്ന് കാട്ടിലൂടെ സഞ്ചരിച്ച 9 പേര്‍ കാട്ടുതീയില്‍ അകപ്പെട്ടു. ഇടുക്കിയിലാണ് സംഭവം. തേനിയിലേക്ക് പോയവരാണ് കാട്ടുതീയില്‍പ്പെട്ടത്. ഇടുക്കി പൂപ്പാറയില്‍ നിന്ന് തേനിയിലേക്ക് പോയവരാണ് കാട്ടുതീയില്‍ അകപ്പെട്ടത്. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് കാട്ടുവഴിയിലൂടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് തമിഴ്നാട്ടിലേക്ക് പോയത്.
ഇവര്‍ ഇടുക്കിയിലെ തേയിലത്തോട്ടം തൊഴിലാളികളാണ്. അപടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ പൊലീസും അഗ്‌നിശമന സേനയും കാട്ടിനുള്ളില്‍ തിരച്ചില്‍ തുടരുകയാണ്. തീയലകപ്പെട്ട കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഫോണിലൂടെ വിവരം ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുയായിരുന്നു. രണ്ട് പേരുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റുള്ളവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ പൂപ്പാറയിലെ തേയിലത്തോട്ടത്തിലേക്ക് സമാന്തരമായ പാതയിലൂടെ നിരവധി പേര്‍ ജോലിക്കെത്തുന്നുണ്ട്.