സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു..

0
245

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു. ഇന്നലത്തേതില്‍ നിന്ന് രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. നാളെയും ചൂട് വര്‍ധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചപോലെ കേരളത്തില്‍ പലയിടങ്ങളിലും ദിനാന്തരീക്ഷ താപനില ഉയര്‍ന്നിട്ടുണ്ട്.

ഇന്നലെ 35.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ആലപ്പുഴയിലെ താപനിലയെങ്കില്‍ ഇന്നത് 2.2 ഡിഗ്രി ഉയര്‍ന്ന് 38 ഡിഗ്രി സെല്‍ഷ്യസ് ആയി. കോട്ടയത്താണ് സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 38.5 ഡിഗ്രി സെല്‍ഷ്യസ്. ഇന്നലെ ഇത് 37.5 ആയിരുന്നു. കണ്ണൂരിലും താപനില 37 കടന്നു. പുനലൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും താപനില കൂടി.സൂര്യാതാപം, സൂര്യാഘാതം തുടങ്ങിയവക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.