കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് നിർമല സീതാരാമന്റ കേന്ദ്ര ബജറ്റെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്.ക്രൂരമായ അവഗണന. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിഹിതമാണ് ഇക്കുറി കേരളത്തിന് നീക്കി വച്ചിട്ടുള്ളത്.ഫിനാഴ്സ് കമീഷൻ വിഹിതമാണ് ഇക്കുറി .കഴിഞ്ഞ വർഷം 17822 കോടിയായിരുന്നു.ഈ വർഷമിത്15000 കോടിയായി കുറച്ചു. നെറികേടാണിത്.മാന്ദ്യം പരിഹരിക്കാൻ ഒരു നടപടിയും കേന്ദ്ര ബജറ്റിലില്ലെന്ന് മന്ത്രി ഡോ. തോമസ് ഐസക്ക്.
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി മൂർഛിപ്പിക്കുന്ന ബജറ്റ്.തൊഴിൽ അവസരങ്ങൾ വീണ്ടും കുറയും. ഉത്പാദനം വീണ്ടും ഇടിയും. തൊഴിലുറപ്പ് പധതിക്കുള്ള തുക 10000 കോടി
വീണ്ടും വെട്ടിക്കുറച്ചു. ക്ഷേമപധതികൾക്കുള്ള തുകയും കുറച്ചു.കോർപറേറ്റുകളെ സഹായിക്കുന്ന ബജറ്റ്.റിസർവ് ബാങ്കിന്റെ വിശ്വാസ്യത തകർക്കുന്നതിലൂടെ വലിയ വില രാജ്യം നൽകേണ്ടി വരും2 ലക്ഷം കോടിയുടെ പൊതുമേഖലാ വിൽപനക്കുള്ള കരാറാണ് ബജറ്റിലുള്ളത്.. ഭൂരിപക്ഷത്തിന്റെ മുഷ്കിൽ എന്തും ചെയ്യാമെന്ന് കേന്ദ്ര സർക്കാർ ധരിക്കരുത്.