സംഘാടകരെ പോലും അമ്പരപ്പിച്ച് ദശലക്ഷങ്ങൾ അണിനിരന്ന മനുഷ്യ മഹാശ്യംഖല ചരിത്രമായി.ഭരണഘടന സംരക്ഷിക്കാൻ ജീവൻ നൽകിയും പോരാടുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് 75 ലക്ഷത്തിലേറെ പേർ 620 കിലോമീറ്റർ ദൂരം മനുഷ്യമതിൽ തീർത്തു.
LDF നേതൃത്വം നൽകിയ മനുഷ്യ മഹാ ശൃഖലക്ക് പിന്തുണയുമായി കക്ഷിരാഷ്ട്രീയത്തിനതീതമായി ജന സഹസ്രങ്ങൾ ഒഴുകി എത്തി. സാഹിത്യ, സാംസ്കാരിക, സാമുഹ്യ രംഗത്തെയടക്കംപ്രമുഖർ കണ്ണികളായിജാതി മത സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കാളികളായി.കാസർകോട് മുതൽ പാറശാല വരെയുള്ള പാതയിൽ റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന മനുഷ്യശൃംഖല കേന്ദ്ര സർക്കാരിനും BJP യുടെ വർഗീയ ഭരണത്തിനുമുള്ള താക്കീതായി.
ദ്രോഹകരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുെമെന്ന് ജനസഹസ്രങ്ങൾ പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ , CPI സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രൻ,, LDF നേതാക്കൾ, മന്ത്രിമാർ ‘MLA മാർ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ അണിചേർന്നു
മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.