പോളിയോ തുള്ളിമരുന്ന് വിതരണം.

0
160

ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ അഞ്ചു വയസിൽ താഴെയുള്ള 25 ലക്ഷത്തോളം കുട്ടികൾക്ക് ഇന്ന് തുള്ളിമരുന്ന് നൽകും. ഒരേ ദിവസം തുള്ളിമരുന്ന് നൽകുന്നതിലൂടെ രോഗസംക്രമണം തടയുകയാണ് ലക്‌ഷ്യം. ഇന്ത്യയിൽ 2011ൽ പശ്ചിമബംഗാളിലാണ് പോളിയോ അവസാനമായി റിപ്പോർട്ട് ചെയ്തത്.സർക്കാർ -സ്വകാര്യ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്‌കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിലാണ് ബൂത്തുകൾ (രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ).

യാത്രപോകുന്നവർക്കായി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ബോട്ടുജെട്ടി എന്നിവിടങ്ങളിൽ പോളിയോ ബൂത്തുകൾ  ലഭ്യമാകും .