ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ അഞ്ചു വയസിൽ താഴെയുള്ള 25 ലക്ഷത്തോളം കുട്ടികൾക്ക് ഇന്ന് തുള്ളിമരുന്ന് നൽകും. ഒരേ ദിവസം തുള്ളിമരുന്ന് നൽകുന്നതിലൂടെ രോഗസംക്രമണം തടയുകയാണ് ലക്‌ഷ്യം. ഇന്ത്യയിൽ 2011ൽ പശ്ചിമബംഗാളിലാണ് പോളിയോ അവസാനമായി റിപ്പോർട്ട് ചെയ്തത്.സർക്കാർ -സ്വകാര്യ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്‌കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിലാണ് ബൂത്തുകൾ (രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ).
യാത്രപോകുന്നവർക്കായി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ബോട്ടുജെട്ടി എന്നിവിടങ്ങളിൽ പോളിയോ ബൂത്തുകൾ ലഭ്യമാകും .