സംസ്ഥാന സർക്കാരിൻറെ നികുതി വർദ്ധനവിനെതിരെയും അഴിമതിക്കും ധൂര്ത്ത്തിനും എതിരെയും കെപിസിസി ആഹ്വാനപ്രകാരം മുദാക്കൽ ഇടയ്ക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇടക്കോട് വില്ലേജ് ഓഫീസ് ഉപരോധിച്ചു.
സർക്കാരിൻറെ പിടിപ്പുകേട് മൂലവും അഴിമതി ഭരണത്തിലും സാധാരണക്കാർ വിലക്കയറ്റതാൽ പൊറുതിമുട്ടിയിരിക്കുകയാണ് എന്ന് ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ എം എ ലത്തീഫ് അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ഗോപിനാഥ പിള്ളഅധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠൻ നായർ, ഇളമ്പ ഉണ്ണികൃഷ്ണൻ ,ആർഎസ്സ് വിജയകുമാരി, മുദാക്കൽ ശ്രീധരൻ, അനിതാ രാജൻ ബാബു, സുജാതൻ, സിനി ,ഗീത ,സിന്ധു കുമാരി, ലീല രാജേന്ദ്രൻ, സരസ്വതി അമ്മ സുജിത്ത്, സാക്കിർ ഹുസൈൻ, ശശിധരൻ നായർ, രാജേന്ദ്രൻ നായർ, ബാദുഷ, മിഥുൻ ,റഫീഖ് ,സുചേത കുമാർ എന്നിവർ പ്രസംഗിച്ചു