ചെന്നൈ: ബിഗ്ബോസ് മലയാളം സീസണ്‍ 2 അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോള്‍ ഇതാ ബിഗ്ബോസ് താരങ്ങളുടെ വിമാനതാവളത്തില്‍ നിന്നുള്ള സെല്‍ഫിയും പ്രചരിക്കുന്നു. ബോര്‍ഡിംഗ് പാസുകളുമായി ബിഗ്ബോസ് താരങ്ങളായ ആര്യ, ഫുക്രു, അലീന പടിക്കല്‍ എന്നിവര്‍ ചെന്നൈ വിമാനതാവളത്തില്‍ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിയാണ് ഇപ്പോള്‍ വൈറലാകുന്നത്.എന്നാൽ ഇത് രജത് ആർമിയുടെ വിജയം ആണ് എന്ന നിലയിൽ സോഷ്യൽ മീഡിയ പ്രചരണം നടക്കുന്നു.
അതേ സമയം രാജ്യവ്യാപകമായി കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷ. 300 പേരോളം അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ്ബോസ് ഷോയില്‍ അണിയറക്കാരുടെയും മത്സരിക്കുന്നവരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം എന്നാണ് സൂചന.നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു