എളമരം കരീം എംപി രാജ്യസഭയിൽ അവകാശലംഘന നോട്ടീസ് നൽകി

തെറ്റായ വിവരങ്ങൾ നൽകി സഭയെ തെറ്റിദ്ധരിപ്പിച്ചതിന് ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനെതിരെ എളമരം കരീം എംപി രാജ്യസഭയിൽ അവകാശലംഘന നോട്ടീസ് നൽകി. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന്റെ ഭാഗമായുണ്ടായ സംഭവങ്ങളിൽ 2019 ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വിനോദസഞ്ചാര മേഖലയിലുണ്ടായ വരുമാനനഷ്ടത്തെക്കുറിച്ചായിരുന്നു ചോദ്യം. അത്തരത്തിലുള്ള രേഖകൾ സർക്കാർ സൂക്ഷിക്കാറില്ല എന്നാണ് മന്ത്രി സഭയെ അറിയിച്ചത്. എന്നാൽ വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലൂടെ വസ്തുത മറച്ചുവെച്ചു സഭയെ മനപ്പൂർവം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മന്ത്രി ചെയ്തത് എന്ന് വ്യക്തമായിരിക്കുകയാണ്. കുറഞ്ഞത് 71% എങ്കിലും വരുമാന നഷ്ടം ഈ കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട് എന്ന് കശ്മീർ ടൂറിസം വകുപ്പ് കേന്ദ്രത്തെ അറിയിച്ചതായുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ വസ്തുത മറച്ചുവെച്ചു സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രിക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് സഭാ ചട്ടം 187 പ്രകാരമുള്ള നോട്ടീസിലൂടെ എളമരം കരീം ആവശ്യപ്പെട്ടു

Latest

കുട്ടികളിലെ അമിതവികൃതിക്കും ശ്രദ്ധക്കുറവിനും സൗജന്യ ചികിത്സ

പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആറ് വയസ്...

വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിറ്റിഗ്യാസ് പദ്ധതി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

പദ്ധതി നാടിന് വലിയ മാറ്റം ഉണ്ടാക്കുമെന്ന് മന്ത്രി. ആദ്യഘട്ടത്തിൽ പത്ത് വാർഡുകളിലായി 12,000...

വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് വർക്കല ഇടവ സ്വദേശി ശ്രീജേഷ് യാത്രയായി

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശികളായ അരുൺബാബുവിനും ശ്രീജേഷിനും കണ്ണീരിൽ കുതിർന്നയാത്രയയപ്പ്...

‘അഗ്നിവീർവായു’ വ്യോമസേനയിൽ അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്ക് അവസരം. അഗ്നിവീർവായു...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....