ഇന്ത്യ പൗരത്വം നൽകിയ അഭയാർത്ഥികളുടെ കണക്ക് പുറത്തുവിട്ട് നിർമ്മല സീതാരാമൻ.

കഴിഞ്ഞ ആറ് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം നൽകിയ അഭയാർത്ഥികളുടെ കണക്കുപുറത്ത് വിട്ട് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ കണക്കാണ് നിർമ്മല സീതാരാമൻ വ്യക്തമാക്കിയത്. മുസ്ലിങ്ങൾ ഉൾപ്പെടെ 2838 പാകിസ്ഥാൻ അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകിയെന്ന് അവർ അവകാശപ്പെട്ടു. 914 അഫ്ഗാൻ അഭയാർത്ഥികൾക്കും 172 ബംഗ്ലാദേശുകാർക്കും ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ട്. 1964 മുതൽ 2008വരെയുള്ള കണക്ക് പ്രകാരം നാല് ലക്ഷം ശ്രീലങ്കൻ തമിഴർക്കും ഇന്ത്യ പൗരത്വം നല്‍കിയെന്ന് നിർമ്മല സീതാരാമൻ അറിയിച്ചു.പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. 2014വരെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 566 മുസ്ലിങ്ങൾക്ക് പൗരത്വം നല്‍കി. 2016-18 കാലയളവിൽ 1595 പാകിസ്ഥാനി അഭയാർത്ഥികൾക്കും 391 അഫ്ഗാനിസ്ഥാൻ മുസ്ലിങ്ങൾക്കും മോദി സർക്കാർ ഇന്ത്യൻ പൗരത്വം നൽകിയെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. 2016ൽ ഗായകൻ അദ്‌നാന്‍ സമിക്ക് പൗരത്വം നൽകിയതും അവർചൂണ്ടിക്കാട്ടി.

Latest

ആറ്റിങ്ങൽ സ്വദേശി തിരിച്ചിട്ട പാറയിൽ ഇടിമിന്നലേറ്റ് മരണപ്പെട്ടു.

തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരണപ്പെട്ടത്...

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി. വോട്ടെടുപ്പ് ഈ മാസം 20ലേക്കാണ്...

2024-25 വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു.

2024-25 വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!